മോദി സര്‍ക്കാരിന്റെ ഭരണ വിലയിരുത്തലിനപ്പുറം രണ്ട് മാസം മാത്രം പ്രായമായ കമല്‍നാഥ് സര്‍ക്കാരിന്റെ ജനപിന്തുണ കൂടി അളക്കുന്നതായിരിക്കും മധ്യപ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്. അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നായിരുന്നു പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. വാഗ്ദാനം പ്രായോഗിക തലത്തിലെത്താന്‍ ഒരുമാസത്തോളമെടുത്തു. ഇത് നേട്ടങ്ങളുടെ പട്ടികയില്‍ കോണ്‍ഗ്രസ് എഴുതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ പദ്ധതിയുടെ മെല്ലെപ്പോക്കില്‍ നിരാശയിലാണ് കര്‍ഷകര്‍.