Bigg Boss Malayalam - ഷാജിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ആര്യ
ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളിലൊരാളായി പലരും വിശേഷിപ്പിച്ചിരുന്നത് ആര്യയെ ആയിരുന്നു. മറ്റുള്ളവരുടെ ഗെയിം പ്ലാനിനെക്കുറിച്ചും സ്ട്രാറ്റജിയെക്കുറിച്ചും വിമര്‍ശിക്കുന്ന താരവും ഇത്തവണ പ്ലാനുകള്‍ മെനഞ്ഞിരുന്നു. താരത്തിന്റെ കണക്കുകൂട്ടലുകളെല്ലാം അമ്പേ പിഴയ്ക്കുന്ന കാഴ്ചയായിരുന്നു ഈ വാരത്തില്‍ കണ്ടത്. വീണ്ടും ജയിലിലേക്ക് പോയതും ടാസ്‌ക്കിലെ പ്രകടനത്തില്‍ പിന്നിലായതുമൊക്കെയായപ്പോള്‍ ആര്യയ്ക്ക് ഇതെന്താണ് പറ്റിയതെന്നായിരുന്നു എല്ലാവരും ചോദിച്ചത്